ദേശവാസികളെ ............
വൈക്കത്തൂര്‍ വീണ്ടും മഹോത്സവത്തിന്‍റെ പൊന്‍പ്രഭയനിയുന്നു. വരള്‍ച്ചയുടെ കനല്‍ കട്ടകളില്‍ ഒരുമയുടെയും, സ്നേഹത്തിന്‍റെയും തീര്‍ത്ഥം തളിച്ച്, ഭക്തി പൂര്‍ണ്ണ കുംഭങ്ങള്‍ മനസ്സില്‍ നിറച്ച്, കലയുടെ നെയ്യ്തിരി കത്തിച്ച് ജനഹൃദയങ്ങളെ നിര്‍മ്മലമാക്കുവാനും ദേശത്തെ പ്രകാശപൂരിതമാക്കുവാനും, സംസ്കൃതിയുടെ കേദാരമായ ക്ഷേത്രം ഉത്സവ നാളുകളില്‍ ഒരുക്കുന്ന ഭക്തി നിര്‍ഭരമായ ചടങ്ങുകളാലും വാദ്യ കലയുടെ മേളപ്പെരുക്കം തീര്‍ക്കുന്ന ആവേശ തിരമാലകളാലും , ക്ഷേത്രകലയുടെ കളിവിളക്ക് തെളിയിക്കുന്ന പ്രഭയാലും സംഗീതോത്സവം തീര്‍ക്കുന്ന കുളിര്‍മഴയാലും , നൃത്ത നൃത്യ ങ്ങളാലും ദേശം ഭക്തിയുടെയും , കലകളുടെയും, അനിര്‍വചനീയമായ ലഹരിയില്‍ ആറാടുന്നു .
വസിഷ്ട്പുരത്തെ മഹേശ്വരന്‍റെയും, ഹരിഹരപുത്രന്‍റെയും, ഭഗവതിയുടെയും, അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി സ്നേഹപൂര്‍വ്വം, ആദരപൂര്‍വ്വം , ഏവരെയും ക്ഷണിക്കുന്നു.